കോഴിക്കോട്: സ്വന്തം കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്ന യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശിനി ശരണ്യയാണ് കോഴിക്കോട് ഹോട്ടൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ......
തിരുവള്ളൂർ: മുയിപ്പോത്ത്ശ്രീശാലാശങ്കരനാരായണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കന്നുകാലി ചന്തയിൽ നടക്കുന്ന ക്രസൻ്റ് - തണൽ മെഡിക്കൽ എക്സ്പോ ഏറെ പേരെ ആകർഷിക്കുന്നു. കിഡ്നിരോഗം, ജീവിതശൈലി രോഗങ്ങൾ എന്നിവ വരാതിരിക്കാനുള്ള മുൻകരുതലുകൾ, കിഡ്നിയുടെ പ്രവർത്തനങ്ങൾ എങ്ങിനെയാണ്, കിഡ്നിക്ക് തകരാർ സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നീ കാര്യങ്ങൾ വിശദമായി എക്സ്പോയിൽ വരച്ച് കാട്ടുന്നുണ്ട് അതോടപ്പം ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവ പരിശോധിക്കാനുള്ള സംവിധാനം എക്സ് പോയിൽ ഒരുക്കിയിട്ടുണ്ട്.ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. ......
താമരശ്ശേരി: ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ വീട്ടമ്മയെ ഏകമകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെ(53) വെട്ടിക്കൊലപ്പെടുത്തിയ ആഷിഖ് (24) മയക്കുമരുന്നിന് അടിമയെന്നാണ് പുറത്തുവരുന്ന വിവരം. ......
കോഴിക്കോട്: സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോടതിയിൽ ഹാജരായില്ല. ഇതോടെ കേസ് പരിഗണിക്കുന്നത് മാറ്റി. ......
നാദാപുരം ഷിബിൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ഷിഹാബ് തങ്ങൾ ജയിലിലെത്തി സന്ദർശിച്ചു. തെയ്യമ്പാടി ഇസ്മായിൽ, മുനീർ, കുനിയിൽ സിദ്ദിഖ്, മണിയന്റവിട മുഹമ്മദ് അനീസ്, കുനി ശുഹൈബ്, ജാസിം, സമദ് എന്നിവരാണ് തവനൂർ ജയിലിൽ കഴിയുന്നത്. പ്രതികളെല്ലാം യൂത്ത് ലീഗ് പ്രവർത്തകരാണ്. ......
കൊയിലാണ്ടി :ഖത്തറിൽ കെഎംസിസി സംഘടന രംഗത്ത് നേതൃ നിരയിൽ പ്രവർത്തിച്ചു പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുൻകാല കെഎംസിസി നേതാക്കളുടെ പുനഃസമാഗമം കെഎംസിസി ഓർമ്മചെപ്പ് നാളെ ചൊവ്വാഴ്ച കാലത്ത് 9.30 മുതൽ വൈകുന്നേരം 4.30 വരെ ദേശീയ പാതയിലെ മിനി സിവിൽ സ്റ്റേഷൻ സമീപത്തുള്ള തക്കാര റസിഡൻസിയിൽ വെച്ച് നടക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഖത്തർ കെഎംസിസി മുൻ ജനറൽ സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള പരിപാടി ഉൽഘാടനം ചെയ്യും. ......
കുറ്റിപ്പുറം ഹണിട്രാപ്പ് കേസിൽ രണ്ടുപേർ അറസ്റ്റിൽ. അസം സ്വദേശികളായ യുവാവും യുവതിയുമാണ് അറസ്റ്റിലായത്.......
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മാമിയുടെ ഡ്രൈവറേയും ഭാര്യയേയും കാണാതായി. മാമിയുടെ ഡ്രൈവർ രജിത് കുമാറിനേയും ഭാര്യ തുഷാരയേയുമാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ......
വടകര :കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർണ്ണാടക സംഗീതോത്സവം എന്ന പരിപടിയുടെ ഭാഗമായി വടകരയിൽ ജനുവരി 11 ന് പ്രശസ്ത സംഗീതജ്ഞൻ അടൂർ സുദർശനൻ കച്ചേരി അവതരിപ്പിക്കും. കെ രാഘവൻമാസ്റ്റർ ഫൌണ്ടേഷൻ, ജില്ലാകേന്ദ്ര കലാസമിതി എന്നീ സംഘടനകളുടെ സഹകരണത്തോടെ വൈകിട്ട് 5 ന് വടകര നഗരസഭാ പാർക്കിലാണ് സംഗീത വിരുന്നു. ......
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ ഡോക്ടറുടെ പക്കൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയുടെ കൂട്ടാളികളും അറസ്റ്റിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം സ്വദേശി സലീം എന്നിവരെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി ഇഷാന നേരത്തേ അറസ്റ്റിലായിരുന്നു. ......